മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രായം തളർത്താത്ത ആരാധികയായ ചാരുലത പട്ടേൽ (87) വിടവാങ്ങി. ടീം ഇന്ത്യയുടെ കടുത്ത ആരാധികയായ ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയത്തിൽ എന്നുമുണ്ടാകും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും- ബിസിസിഐ ട്വിറ്റിൽ കുറിച്ചു.
1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേട്ടം കൈവരിക്കുന്പോൾ ദൃക്സാക്ഷിയായി ചാരുലത ഉണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പ് സമയത്ത് ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാനായി ചാരുലത സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാർ ചാരുലതയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു.
ആ ആരാധിക വിടവാങ്ങി
12:07 AM Jan 17, 2020 | Deepika.com