ചെന്നൈയിനു ജയം
12:07 AM Jan 17, 2020 | Deepika.com
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി സ്വന്തം തട്ടകത്തിൽവച്ച് 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. റാഫേൽ ചിവെല്ലറോ (57), നെറിജസ് വാൽസ്കിസ് (59) എന്നിവരാണ് ചെന്നൈയിന്റെ ഗോൾ നേട്ടക്കാർ. 15 പോയിന്റുമായി ചെന്നൈയിൻ ഇതോടെ ആറാം സ്ഥാനത്ത് എത്തി.