ന്യൂഡൽഹി: ശിവസേന നേതാവ് ആദിത്യ താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വസതിയിലെത്തി സന്ദർശിച്ചു. രണ്ടുദിവസം മുന്പ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന നിർണായക പ്രതിപക്ഷയോഗത്തിൽനിന്ന് ശിവസേന വിട്ടുനിന്നിരുന്നു. മഹാരാഷ്ട്രയിൽ എൻസിപിയുമായും കോൺഗ്രസുമായുമുള്ള സഖ്യത്തിനുശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിഎഎ, എൻപിആർ വിഷയങ്ങൾ സംബന്ധിച്ചും നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും പരിസ്ഥിതി-ടൂറിസം മേഖല സംബന്ധിച്ച വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും ആദിത്യ താക്കറെ ചർച്ച നടത്തി.