ഖാൻഡവ (മധ്യപ്രദേശ്): ലക്ഷ്മീദേവിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്താൽ ധനസ്ഥിതി മെച്ചപ്പെടുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പ്രഭാഷണ പരിപാടിയിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഇങ്ങനെ പ്രസംഗിച്ചത്.
ഗണേശ ഭഗവാന്റെ ചിത്രം ഇന്തോനേഷ്യയിലെ കറൻസിയിൽ അച്ചടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിന് ഉത്തരം നല്കുവാൻ കഴിയും. വിഘ്നങ്ങൾ ഇല്ലാതാക്കുന്ന ദൈവമാണ് ഗണേശൻ. ഇവിടെയും ഇത്തരത്തിൽ കറൻസികൾ പുറത്തിറക്കണം. ആരും ഇതിൽ മോശമായി കാണേണ്ടതില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയിൽ തെറ്റൊന്നുമില്ല. മഹാത്മാ ഗാന്ധിയും കോൺഗ്രസും പൗരത്വ നിയമ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2003ൽ മൻമോഹൻ സിംഗ് പാർലമെന്റിൽ പറഞ്ഞു. ഞങ്ങൾ നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ് എതിർക്കുന്നു. പാക്കിസ്ഥാനിലെ മുസ്ലിംകളോട് കേന്ദ്ര സർക്കാർ അനീതി കാണിച്ചുവെന്നു പറയുന്നു. പാക്കിസ്ഥാനിലെ മുസ്ലിംകൾ ഇവിടെ വരേണ്ടവരല്ല. അവർ വരണമെന്നു ഞങ്ങൾക്കു നിർബന്ധവുമില്ല: സ്വാമി പറഞ്ഞു.