കീവ്: ഇറാൻ സൈനികർ മിസൈൽ പ്രയോഗിച്ചു തകർത്ത യുക്രെയ്ൻ യാത്രാവിമാനത്തിന്റെ ബ്ളാക് ബോക്സ് പരിശോധനയ്ക്കായി വിട്ടുതരണമെന്ന് ഇറാനോട് യുക്രെയ്ൻ ആവശ്യപ്പെട്ടു. വിവരങ്ങൾ ഡീകോഡ് ചെയ്യുന്ന കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്ന് യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. വിമാന ദുരന്തത്തിൽ വിവിധ രാജ്യക്കാരായ 176 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ബ്ലാക് ബോക്സ് പരിശോധനയ്ക്കായി ഫ്രാൻസിനു കൈമാറുമെന്നു നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു.