ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒരു ഫോണ്‍ കോളിനായി കാത്തിരിക്കുകയാണ് താനെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഡിന്നറിനു ക്ഷണിച്ചുകൊണ്ടുള്ള കോഹ്ലിയുടെ വിളിയാണ് വാർണർ കാത്തിരിക്കുന്നത്.
ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയാണ് വാർണറിന്റെ ഈ വെളിപ്പെടുത്തൽ. ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റ് ജയം നേടിയപ്പോൾ സെഞ്ചുറിയുമായി പുറത്താകാതെനിന്ന വാർണർ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. രണ്ടാം ഏകദിനം നാളെ രാജ്കോട്ടിൽ നടക്കും.
കോഹ്ലിയുടെ ക്ഷണം കാത്ത്...
12:27 AM Jan 16, 2020 | Deepika.com