കേരള പോലീസിനു കിരീടം
12:27 AM Jan 16, 2020 | Deepika.com
കൊച്ചി: 19-ാമത് ചാന്പ്യൻസ് ട്രോഫി ഇന്റർ ക്ലബ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം കേരള പോലീസിന്. ഫൈനലിൽ കെഎസ്ഇബി തിരുവനന്തപുരത്തെ 79-75നു കീഴടക്കിയാണ് കേരള പോലീസ് കിരീടത്തിൽ മുത്തമിട്ടത്. ജേതാക്കൾക്കായി മുഹമ്മദ് ഷിറാസ് 27ഉം ഷൻസിൽ മുഹമ്മദ് 26ഉം പോയിന്റ് വീതം സ്വന്തമാക്കി. വനിതാ ഫൈനലിൽ കേരള പോലീസിനെ കീഴടക്കി കെഎസ്ഇബി കഴിഞ്ഞ ദിവസം കിരീടം നേടിയിരുന്നു.