സിന്ധു രണ്ടാം റൗണ്ടിൽ
12:27 AM Jan 16, 2020 | Deepika.com
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ. അതേസമയം, സൈന നെഹ്വാൾ, കിഡംബി ശ്രീകാന്ത്, സൗരഭ് വെർമ, പി. കശ്യപ്, സമീർ വെർമ, സായ് പ്രണീത് എന്നിവർ പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു പുറത്തായി. ജപ്പാന്റെ അയ ഒഹോരിക്കെതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചെത്തിയായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 14-21, 21-15, 21-11. ജപ്പാന്റെ സയക തകഹാഷിയോടായിരുന്നു സൈന 19-21, 21-13, 21-5നു പരാജയപ്പെട്ടത്.