മെൽബണ്‍: കാട്ടുതീയെത്തുടർന്നുള്ള പുകയെത്തുടർന്ന് കളിക്കാർക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ രണ്ട് ടെന്നീസ് മത്സരങ്ങൾ ഉപേക്ഷിച്ചു. സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കേയാണിത്.
ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ സ്ലോവേന്യയുടെ ഡാലില ജകുപോവിക് കുഴഞ്ഞുവീണു. 6-4, 5-6 എന്ന നിലയിൽ മത്സരം പുരോഗമിക്കുന്പോഴായിരുന്നു ജകുപോവിക് കുഴഞ്ഞുവീണതോടെ മത്സരം റദ്ദാക്കിയത്. മണിക്കൂറുകളുടെ ഇടവേളയിൽ കൂയോംഗ് ക്ലാസിക്കിൽ റഷ്യയുടെ മരിയ ഷറപ്പോവയും ജർമനിയുടെ ലൗറ സീജെമുൻഡും തമ്മിലുള്ള പ്രദർശന മത്സരവും ഉപേക്ഷിച്ചു. കളിക്കാർക്ക് പുക പ്രശ്നം സൃഷ്ടിച്ചതോടെ മത്സരം റദ്ദാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
പുക: മെൽബണിൽ രണ്ടു മത്സരങ്ങൾ ഉപേക്ഷിച്ചു
12:16 AM Jan 15, 2020 | Deepika.com