ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ മിന്നലിന്റെ മണിമുത്തം!. വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കിടെയാണ് ദുബായിയുടെ അഭിമാനസ്തംഭമായ ബുർജ് ഖലീഫയിൽ മിന്നൽസ്പർശമേറ്റത്.
മഴയും മിന്നലും തീർത്ത ചായക്കൂട്ട് പശ്ചാത്തലമാക്കി സൊഹൈബ് അൻജും എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ ഈ ദൃശ്യം തന്റെ കാമറയിൽ ഭദ്രമാക്കിയതോടെ പിറന്നത് പുതുവർഷത്തിലെ വൈറൽ ചിത്രം.
ഏഴു വർഷത്തിലേറെയായി താൻ ഇത്തരമൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സൊഹൈബ് പറഞ്ഞു. മിന്നൽ പശ്ചാത്തലത്തിലുള്ള ബുർജ് ഖലീഫയുടെ ചിത്രം നേരത്തെയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.