ന്യൂഡൽഹി: കണക്കുകൂട്ടലുകൾ തെറ്റി, പരിധികൾ തകർന്നു. ചില്ലറവിലക്കയറ്റം കുതിച്ചുപാഞ്ഞു. ഡിസംബറിൽ 7.35 ശതമാനമായി ചില്ലറവിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റം.
വാർത്താ ഏജൻസികളും ടിവി ചാനലുകളും ധനശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേകളിൽ 6.1 മുതൽ 6.5 വരെ ശതമാനമാകും ഡിസംബറിലെ വിലക്കയറ്റം എന്നാണു കണ്ടിരുന്നത്. അതിനേക്കാൾ വളരെയധികമായി ഇന്നലെ പുറത്തുവിട്ട കണക്കിലെ വിലക്കയറ്റം. നവംബറിൽ 5.54 ശതമാനമായിരുന്നു ചില്ലറവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം. ആറുവർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ് 7.35 ശതമാനം
ഭക്ഷ്യവിലക്കയറ്റവും പച്ചക്കറി വിലക്കയറ്റവുമാണ് ഇത്ര വലിയ കുതിപ്പിനു കാരണമായത്. ഭക്ഷ്യവിലക്കയറ്റം നവംബറിൽ പത്തു ശതമാനമായിരുന്നതു ഡിസംബറിൽ 14.1 ശതമാനമായി. പച്ചക്കറി വിലക്കയറ്റം നവംബറിലെ 36ൽനിന്ന് ഡിസംബറിൽ 60.5 ശതമാനമായി കുതിച്ചു.
ഗ്രാമീണ മേഖലയിൽ 7.26ഉം നഗരമേഖലയിൽ 7.46ഉം ശതമാനമാണ് ഡിസംബറിലെ വിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം ഗ്രാമങ്ങളിൽ 12.97 ശതമാനവും നഗരങ്ങളിൽ 16.12 ശതമാനവുമാണ്.
കഴിഞ്ഞവർഷം ഡിസംബറിൽ ചില്ലറവിലക്കയറ്റം 2.11 ശതമാനം മാത്രമായിരുന്നു. ഭക്ഷ്യവിലകളാകട്ടെ ആ മാസം 2.65 ശതമാനം കണ്ട് ഇടിഞ്ഞിരുന്നു. അവിടെനിന്നാണ് ഒരുവർഷത്തിനു ശേഷം ഇത്ര വലിയ കയറ്റം.