ഓസ്ട്രേലിയൻ മണ്ണിൽ ഡേ-നൈറ്റിനു തയാർ: കോഹ്ലി
12:00 AM Jan 14, 2020 | Deepika.com
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ അവരുടെ നാട്ടിൽ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിനു തയാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഞങ്ങൾ ഏത് വെല്ലുവിളി ഏറ്റെടുക്കാനും തയാറാണ്. അത് ഗാബ്ബയായാലും പെർത്തായും പ്രശ്നമില്ല. ലോകത്തെ ഏത് ടീമിനെതിരേയും ഏതൊരു ഫോർമാറ്റിലും കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിലുണ്ട് -കോഹ്ലി പറഞ്ഞു. ബംഗ്ലാദേശിനെതിരേ നവംബറിലായിരുന്നു ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്.