പിഎസ്ജിയെ പൂട്ടി
12:00 AM Jan 14, 2020 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് സ്വന്തം തട്ടകത്തിൽവച്ച് സമനില കുടുക്ക്. എഎസ് മൊണാക്കോയാണ് 3-3ന് പിഎസ്ജിയെ സമനിലയിൽ പൂട്ടിയത്. പിഎസ്ജിക്കായി നെയ്മർ (ഏഴ്, 42- പെനൽറ്റി) ഇരട്ട ഗോൾ നേടിയപ്പോൾ ഒരെണ്ണം മൊണാക്കോയുടെ ബാലൊ ടുറെ (24) സെൽഫിലൂടെ സമ്മാനിച്ചു. ജെൽസണ്‍ മാർട്ടിൻസ് (ഏഴ്), ബെൻ യെഡ്ഡർ (13), ഇസ്ലാം സ്ലിമാനി (70) എന്നിവരാണ് മൊണാക്കോയുടെ ഗോൾ നേട്ടക്കാർ.