കെഎസ്ഇബി x പോലീസ്
12:00 AM Jan 14, 2020 | Deepika.com
കൊച്ചി: 19-ാമത് ചാന്പ്യൻസ് ട്രോഫി ഇന്റർ ക്ലബ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് വനിതാ വിഭാഗം ഫൈനലിൽ കെഎസ്ഇബി തിരുവനന്തപുരവും കേരള പോലീസും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ കെഎസ്ഇബി 56-23ന് കണ്ണൂർ എലൈറ്റ് അക്കാഡമിയെ പരാജയപ്പെടുത്തി. ജേതാക്കൾക്കായി നിമ്മി മാത്യു 17ഉം പി.എസ്. ജീന, പി.ജി. അഞ്ജന എന്നിവർ 13 വീതവും പോയിന്റ് നേടി.