മസ്ക്കറ്റ്: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെത്തുടര്‍ന്ന് അടുത്ത സുല്‍ത്താനായി സ്ഥാനമേറ്റ ഹൈതം ബിന്‍ താരിക് അല്‍ സയിദ് പൈതൃക, സാംസ്കാരിക മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ ബന്ധുവുമാണ്. പുതിയ സുല്‍ത്താനെ നേരത്തേ സുല്‍ത്താന്‍ ഖാബൂസ് തീരുമാനിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് മുദ്ര വച്ചു നല്‍കിയിരുന്ന വില്പത്രം മരിച്ച് കബറടക്കത്തിനു തൊട്ടു മുന്‍പ് അല്‍ ബുസ്താന്‍ പാലസില്‍ റോയല്‍ ഫാമിലി കൗണ്‍സില്‍ തുറന്നു തീരുമാനങ്ങള്‍ വെളിപ്പെടുത്തി.
ഒമാന്റെ നിലവിലുള്ള വിദേശനയം നിലനിര്‍ത്തുമെന്നും എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം പുലര്‍ത്തുമെന്നും പുതിയ സുല്‍ത്താന്‍ ഹൈതം രാജ്യത്തോടുള്ള ആദ്യ അഭിസംബോധനയില്‍ പ്രഖ്യാപിച്ചു. പരേതനായ സുല്‍ത്താന്‍ സ്വീകരിച്ച അതേ രീതി തുടരും. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ യാതൊരു ഇടപെടലും കൂടാതെ ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെ അടിസ്ഥാനമാക്കിയായിരിക്കും വിദേശ നയങ്ങള്‍ സ്വീകരിക്കുക. പതിവുള്ളതു പോലെ തുടരും. എല്ലാ തര്‍ക്കങ്ങള്‍ക്കും സമാധാനപരവും സൗഹാര്‍ദപരവുമായ പരിഹാരങ്ങള്‍ക്കായി സംഭാവന നല്‍കുകയും അഹ്വാനം ചെയ്യുകയും ചെയ്യും.
1954 ഒക്ടോബര്‍ 23-നു ജനിച്ച അല്‍ സയിദ് രാജകുടുംബാംഗമായ ഹൈതം ബിന്‍ താരിക് അല്‍ സയിദ് തികഞ്ഞ കായിക പ്രേമിയാണ്. ക്രിക്കറ്റ് കളിക്കും. എണ്‍പതുകളില്‍ ഒമാന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ആദ്യ തലവനായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി. പിംബോര്ക്ക് യൂണിവേഴ്സിറ്റിയില്‍ ഉന്നതപഠനം. വിവിധ മന്ത്രാലയങ്ങളില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുല്‍ത്താനുമായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യയുമായുള്ള ഒമാന്റെ ബന്ധം ഊഷ്മളമായി തുടരുമെന്നാണ് കരുതുന്നത്.