നാഗ്പുർ: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ വി.ഡി. സവർക്കറിന്റെ വീക്ഷണങ്ങൾക്കെതിരാണെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയ യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാനാണു പൗരത്വ ബിൽ പോലെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്ന് താക്കറെ പറഞ്ഞു. നിയമസഭയുടെ ശീതകാലസമ്മേളനത്തോടനുബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.