ബംഗളൂരു: കർണാടകയിൽ കൂടുതൽ ഉപമുഖ്യമന്ത്രിസ്ഥാനങ്ങളുണ്ടാകുമെന്ന് അഭ്യൂഹം. എന്നാൽ സ്ഥാനമോഹികൾ കൂടുതലായതിനാൽ എല്ലാ ഉപമുഖ്യമന്ത്രിമാരെയും ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കർണാടകയിൽ നിലവിൽ ഗോവിന്ദ് കാർജോൾ, സി.എൻ. അശ്വത്നാരായൺ, ലക്ഷ്മൺ സാവഡി എന്നിങ്ങനെ മൂന്ന് ഉപമുഖ്യമന്ത്രിമാരാണുള്ളത്. മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ടു പേരെക്കൂടി ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരുമെന്നു സൂചനയുണ്ട്. എന്നാൽ, ലക്ഷ്മൺ സാവഡി ഇതു തള്ളി. മാധ്യമസൃഷ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
കുമാരസ്വാമി സർക്കാരിനെ മറിച്ചിട്ട വിമതപ്രവർത്തനത്തിനു നേതൃത്വം നല്കിയ രമേശ് ജാർക്കിഹോളിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നു ബിജെപി നേതാക്കൾ പറയുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടാത്തതിൽ ആരോഗ്യമന്ത്രി ശ്രീരാമലു അതൃപ്തിയിലാണ്.
തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് പിന്നോക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ നിരവധി പേർ ആവശ്യപ്പെടുന്നുണ്ടെന്ന് ശ്രീരാമലു പറഞ്ഞു. ലക്ഷ്മൺ സാവഡിയെയും അശ്വത് നാരായണിനെയും ഉപമുഖ്യമന്ത്രിമാരാക്കിയതിൽ ബിജെപിക്കുള്ളിൽത്തന്നെ ഭിന്നതയുണ്ടായിരുന്നു. നിയമസഭാംഗമല്ലാത്ത സാവഡി ഫെബ്രുവരിക്കു മുന്പ് എംഎൽഎയോ എംഎൽഎസിയോ ആയില്ലെങ്കിൽ സ്ഥാനം നഷ്ടമാകും. നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം റിസ്വാൻ അർഷദ് രാജിവച്ച എംഎൽസിസ്ഥാനം സാവഡിക്കു ലഭിക്കുമെന്നാണു സൂചന.