ബെനിഹാൽ/ജമ്മു: കാഷ്മീരിൽ ജമ്മുശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ സിആർപിഎഫ് ഡിഐജിയും ഡ്രൈവറും മരിച്ചു. നോർത്ത് കാഷ്മീർ ഡിഐജി ശാലിന്ദർ കുമാർ സിംഗ് ആണു മരിച്ചത്. ഒരാൾക്കു പരിക്കേറ്റു. റാംബാൻ ജില്ലയിലായിരുന്നു അപകടം. ബനിഹാളിലേക്കു പോകുകയായിരുന്ന സിആർപിഎഫ് സംഘത്തിന്റെ വാഹനത്തിലേക്കു മണ്ണും വലിയ കല്ലുകളും പതിക്കുകയായിരുന്നു.