ചണ്ഡിഗഡ്: മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ഐ.ഡി. സ്വാമി(90) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. കർണാലിൽനിന്നു രണ്ടു തവണ ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായി.