ലക്നൗ: ഉത്തർപ്രദേശിലെ കനൗജിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്കു പരിക്കേറ്റു. അഞ്ചംഗങ്ങൾ പാർത്തിരുന്ന മൂന്നുനില ഭവനത്തിലായിരുന്നു സ്ഫോടനം. ഇവർക്കും ഒരു അയൽവാസിക്കുമാണ് പരിക്കേറ്റത്. അഞ്ചു കിലോഗ്രാമിന്റെ ചെറിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. 14 കിലോയുടെ മൂന്നു സിലിണ്ടറുകൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിച്ചില്ല. ഫോറൻസിക് സംഘം പരിശോധന നടത്തി.