ന്യൂഡൽഹി: സവർക്കർക്കെതിരേയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനു മറുപടിയുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ മുസ്ലിം പ്രീണന രാഷ്ട്രീയം കാണുന്പോൾ രാഹുൽ ജിന്ന എന്ന പേരാണ് കൂടുതൽ ചേരുകയെന്ന് ബിജെപി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു.
രാംലീല മൈതാനിയിൽ നടന്ന ഭാരത് ബചാവോ റാലിക്കിടെയാണു മാപ്പു പറയാൻ തന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്, രാഹുൽ സവർക്കർ എന്നല്ലെന്നു രാഹുൽ പറഞ്ഞത്. റേപ്പ് ഇൻ ഇന്ത്യ പരാമർശം രാഹുൽ പിൻവലിച്ച് മാപ്പ് പറയണമെന്നു ബിജെപിയുടെ ആവശ്യം തള്ളിയാണ് രാഹുൽ ഈ പരാമർശം നടത്തിയത്.
രാഹുൽ ഗാന്ധിക്കു കൂടുതൽ ചേരുക രാഹുൽ ജിന്ന എന്നാണ്. അദ്ദേഹത്തിന്റെ മുസ്ലിം പ്രീണന രാഷ്ട്രീയം കാണുന്പോൾ സവർക്കറിന്റെയല്ല മുഹമ്മദലി ജിന്നയുടെ പ്രതിനിധിയാണെന്നും തോന്നും - നരസിംഹറാവു പറഞ്ഞു. സവർക്കർ രാജ്യസ്നേഹം, ധീരത, ത്യാഗം എന്നിവയ്ക്കു വേണ്ടിയാണ് നിലകൊണ്ടത്. പൗരത്വബിൽ, ആർട്ടിക്കിൾ 370 എന്നിവയിൽ രാഹുലിന്റെ പ്രതികരണം നോക്കുന്പോൾ അദ്ദേഹം പാക്കിസ്ഥാനു വേണ്ടിയാണു സംസാരിക്കുന്നതെന്നു തോന്നുമെന്നു മറ്റൊരു ബിജെപി വക്താവ് സാന്പിത് പാത്ര പറഞ്ഞു.
രാഹുൽ ഗാന്ധി പറഞ്ഞതു ശരിയാണ്, അദ്ദേഹത്തിന് ഒരിക്കലും രാഹുൽ സവർക്കർ ആകാൻ കഴിയുകയില്ല. വീർ സവർക്കർ ദേശീയ ബിംബമാണ്, രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിൽ അദ്ദേഹം ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്, തലമുറകൾ തോറും ഇതു തുടരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അഞ്ചാംതലമുറയ്ക്കും അദ്ദേഹത്തിന്റെ പാരന്പര്യം അളക്കാൻ സാധിക്കില്ല- ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.