ആവേശം ടൈ കെട്ടി

01:25 AM Dec 14, 2019 | Deepika.com
കൊ​​ച്ചി: ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കു പി​​ന്നി​​ലാ​​യെ​​ങ്കി​​ലും ര​​ണ്ടെ​​ണ്ണ​​വും തി​​രി​​ച്ച​​ടി​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്, ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യെ 2-2 സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു. മെ​​സി ബൗ​​ളി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​നെ പ​​രാ​​ജ​​യ​​ത്തി​​ന്‍റെ വ​​ക്കി​​ൽ​​നി​​ന്ന് കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തി​​യ​​ത്.

75-ാം മി​​നി​​റ്റി​​ൽ ഹെ​​ഡ​​റി​​ലൂ​​ടെ​​യും 87-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ​​യു​​മാ​​യി​​രു​​ന്നു മെ​​സി ബൗ​​ളി​​യു​​ടെ ഗോ​​ളു​​ക​​ൾ. 38-ാം മി​​നി​​റ്റി​​ൽ പി​​റ്റി​​യും 71-ാം മി​​നി​​റ്റി​​ൽ സി.​​കെ. വി​​നീ​​തു​​മാ​​ണ് ജം​​ഷ​​ഡ്പുരി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. പ​​തി​​വി​​നെ അ​​പേ​​ക്ഷി​​ച്ച് ഏ​​റെ​​ക്കു​​റെ കാ​​ലി​​യാ​​യ ഗാ​​ല​​റി​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ കൊ​​ച്ചി​​യി​​ൽ. 12,772 കാ​​ണി​​ക​​ളേ ഇ​​ന്ന​​ലെ എ​​ത്തി​​യു​​ള്ളൂ.

ക​​ളി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി​​രു​​ന്നു മു​​ൻ​​തൂ​​ക്കം. എ​​ന്നാ​​ൽ, പ​​തി​​യെ​​പ്പ​​തി​​യെ ജം​​ഷ​​ഡ്പു​​ർ ക​​ളം​​പി​​ടി​​ച്ചു. പ​​ല​​പ്പോ​​ഴും ബ്ലാ​​സ്റ്റേ​​ഴ്സ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ മി​​ക​​വാ​​ണ് ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​തി​​ൽനി​​ന്ന് ആ​​തി​​ഥേ​​യ​​രെ ര​​ക്ഷി​​ച്ച​​ത്. സെ​​യ്ത്യാ​​ൻ സിം​​ഗ് ന​​ൽ​​കി​​യ ക്രോ​​സി​​ന് മ​​രി​​യോ ആ​​ർ​​ക്കെ​​സ് ത​​ല​​വ​​ച്ചെ​​ങ്കി​​ലും ജം​​ഷ​​ഡ്പു​​ർ ഗോ​​ളി സു​​ബ്ര​​തോ പാൽ പ​​ന്ത് അ​​നാ​​യാ​​സം ക​​യ്യി​​ലൊ​​തു​​ക്കി.
23-ാം മി​​നി​​റ്റി​​ൽ ജം​​ഷ​​ഡ്പു​​രി​​ന്‍റെ മ​​റു​​നീ​​ക്ക​​മെ​​ത്തി. ന​​രേ​​ന്ദ​​ർ ഗെ​​ലോ​​ട്ട് മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ബോ​​ക്സി​​ലേ​​ക്ക് ന​​ൽ​​കി​​യ പാ​​സി​​ന് ഫ​​റൂ​​ഖ് ചൗ​​ധ​​രി കാ​​ൽ​​വ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഗോ​​ളി ര​​ഹ്‌നേഷ് അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി. ക​​ളി​​യു​​ടെ ഗ​​തി​​ക്കെ​​തി​​രാ​​യി 38-ാം മി​​നി​​റ്റി​​ൽ ജം​​ഷ​​ഡ്പു​​ർ ലീ​​ഡ് നേ​​ടി. കോ​​ർ​​ണ​​റി​​നൊ​​ടു​​വി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ബോ​​ക്സി​​ലേ​​ക്ക് വ​​ന്ന പ​​ന്ത് ക്ലി​​യ​​ർ ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഡ്രോ​​ബ​​റോ​​വ് ജം​​ഷ​​ഡ്പു​​രി​​ന്‍റെ ടി​​രി​​യെ വ​​ലി​​ച്ചി​​ട്ടു. ഇ​​തി​​ന് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി പെ​​ന​​ൽ​​റ്റി. കി​​ക്കെ​​ടു​​ത്ത ഫ്രാ​​ൻ​​സി​​സ്കോ ലൂ​​ണ​​യെ​​ന്ന പി​​റ്റി​​ക്ക് പി​​ഴ​​ച്ചി​​ല്ല. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ മെ​​സി ബൗ​​ളി​​യെ ബോ​​ക്സി​​ൽ വ​​ലി​​ച്ചി​​ട്ടെ​​ങ്കി​​ലും ബ്ലാ​​സ്റ്റേ​​ഴ്സി​​നു പെ​​ന​​ൽ​​റ്റി ല​​ഭി​​ച്ചു​​മി​​ല്ല.

54-ാം മി​​നി​​റ്റി​​ൽ സി​​ഡോ​​യെ പി​​ൻ​​വ​​ലി​​ച്ച് സ​​ഹ​​ലി​​നെ​​യും തൊ​​ട്ടു​​പി​​ന്നാ​​ലെ ന​​ർ​​സാ​​റി​​യെ തി​​രി​​ച്ചു​​വി​​ളി​​ച്ച് പ്ര​​ശാ​​ന്തി​​നെ​​യും ക​​ള​​ത്തി​​ലി​​റ​​ങ്ങി. ജം​​ഷ​​ഡ്പു​​ർ പി​​റ്റി​​യെ തി​​രി​​ച്ചു​​വി​​ളി​​ച്ച് മ​​ല​​യാ​​ളി​​താ​​രം സി.​​കെ. വി​​നീ​​തി​​നെ​​യും ഇ​​റ​​ക്കി. 71-ാം മി​​നി​​റ്റി​​ൽ വി​​നീ​​തും ഫ​​റൂ​​ഖ് ചൗ​​ധ​​രി​​യും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ ജം​​ഷ​​ഡ്പു​​ർ ലീ​​ഡു​​യ​​ർ​​ത്തി. ചൗ​​ധ​​രി ബോ​​ക്സി​​ലേ​​ക്ക് ന​​ൽ​​കി​​യ പ​​ന്ത് പി​​ടി​​ച്ചെ​​ടു​​ത്ത് വി​​നീ​​ത് തൊ​​ടു​​ത്ത ഷോ​​ട്ട് ര​​ഹ്‌നേഷി​​നെ കീ​​ഴ​​ട​​ക്കി.

75-ാം മി​​നി​​റ്റി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ഒ​​രു ഗോ​​ൾ മ​​ട​​ക്കി. സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദി​​ന്‍റെ അ​​ള​​ന്നു മു​​റ​​ച്ച ക്രേ​​സി​​ൽ ചാ​​ടി ത​​ല​​വ​​ച്ച മെ​​സി ബൗ​​ളി​​ക്കു പി​​ഴ​​ച്ചി​​ല്ല. സ്കോ​​ർ 2-1. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മ​​ൽ​​സ​​ര​​ത്ത​​ലാ​​ണ് മെ​​സി സ്കോ​​ർ ചെ​​യ്യു​​ന്ന​​ത്. ഒ​​രു ഗോ​​ൾ കൂ​​ടി മ​​ട​​ക്കി മ​​ൽ​​സ​​ര​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങു​​വാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​യി​​രു​​ന്നു മ​​ഞ്ഞ​​പ്പ​​ട പി​​ന്നീ​​ട് ന​​ട​​ത്തി​​യ​​ത്. ഒ​​ടു​​വി​​ൽ 85-ാം മി​​നി​​ട്ടി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സ് ഒ​​പ്പ​​മെ​​ത്തി. സെ​​യ്ത്യാ​​ൻ സി​​ങ്ങി​​നെ ബോ​​ക്സി​​നു​​ള്ളി​​ൽ വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു പെ​​ന​​ൽ​​റ്റി.

വി.​​ആ​​ർ. ശ്രീ​​ജി​​ത്ത്