പൂന: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പേരിൽ പങ്കജ മുണ്ടെ ബിജെപിയെ ഭീഷണിപ്പെടുത്തുകയാണെന്നു ബിജെപി രാജ്യസഭാംഗം സഞ്ജയ് കാക്കഡെ പറഞ്ഞു.
പാർളി മണ്ഡലത്തിൽ തോറ്റതിന്റെ ഉത്തരവാദിത്വം മറ്റു ചിലരുടെ തലയിൽ കെട്ടിവയ്ക്കാൻ പങ്കജ ശ്രമിക്കുകയാണെന്നു കാക്കഡെ കുറ്റപ്പെടുത്തി. പാർളിയിൽ കഴിഞ്ഞ അഞ്ചു വർഷമായി മറാഠ, മുസ്ലിം, ദളിത് വിഭാഗങ്ങൾ ക്ലേശമനുഭവിക്കുകയായിരുന്നുവെന്നും പങ്കജയുടെ പരാജയത്തിനു കാരണം അതാണെന്നും കാക്കഡെ കൂട്ടിച്ചേർത്തു.
തന്റെ പരാജയത്തിനു കാരണം പാർട്ടിയിൽ ചിലരാണെന്ന് പങ്കജ ആരോപിച്ചിരുന്നു. പാർട്ടി വിടില്ലെന്നും പാർട്ടിയിൽ താൻ തുടരണമോയെന്ന കാര്യം ബിജെപി നേതൃത്വത്തിനു തീരുമാനിക്കാമെന്നും കഴിഞ്ഞദിവസം ബീഡിൽ നടന്ന റാലിയിൽ പങ്കജ വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സെയും പാർട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചിരുന്നു.