ന്യൂഡൽഹി: അധോലോക നേതാവ് ഇഖ്ബാൽ മിർച്ചിക്കെതിരേയുള്ള സാന്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലെ വർളിയിലുള്ള സിജെ ഹൗസിന്റെ മൂന്നും നാലും നിലകൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. സാന്പത്തിക തട്ടിപ്പുകേസിൽ മുംബൈയിലെ പ്രത്യേകകോടതയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.