ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തുന്നതിനു സുരക്ഷ ഏർപ്പെടുത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 23നു പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ സുരക്ഷ നൽകാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.