ന്യൂഡൽഹി: ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ താമസിക്കുന്ന ക്നാനായ കത്തോലിക്ക സമുദായാംഗങ്ങളുടെ സംഗമം സെന്റ് സേവ്യേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സംഗമം ഉദ്ഘാടനംചെയ്തു. ഡൽഹി ക്നാനായ കാത്തലിക് മിഷൻ പ്രസിഡന്റ് ഡോ. സി. ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫരീദാബാദ് രൂപതാ വികാരി ജനറാൾ ഫാ. ജോസ് വെട്ടിക്കൽ, തോമസ് ചാഴികാടൻ എംപി, ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി, സിസ്റ്റർ അഖില, ടോം മുത്തൂറ്റിൽ, സുജ ലൂക്കോസ്, രാജു പറപ്പള്ളിൽ, സിസ്റ്റർ ശോഭിത എന്നിവർ പ്രസംഗിച്ചു. മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലുള്ള 27 കൂടാര കേന്ദ്രങ്ങളിലെ പ്രതിനിധികൾ കലാപരിപാടികളും അവതരിപ്പിച്ചു.