ന്യൂഡൽഹി: യുണൈറ്റഡ് നേഷൻ് ഡെവപല്മെന്റ് പ്രോഗ്രാം (യുഎൻഡിപി) പ്രസിദ്ധീകരിച്ച മനുഷ്യവികസന സൂചികയിൽ ഇന്ത്യക്ക് 129-ാം സ്ഥാനം. 189 രാജ്യങ്ങളുടെ പട്ടികയിൽ 2018ൽ ഇന്ത്യയുടെ സ്ഥാനം 130 ആയിരുന്നു.
2005-06നെ അപേക്ഷിച്ച് 2015-16 ഓടെ ഇന്ത്യയിലെ 27.1 കോടി പേർ ദാരിദ്ര്യരേഖയ്ക്കു മുകളിലായതായി യുഎൻഡിപി വികസന റിപ്പോർട്ട് അവതരിപ്പിക്കവേ യുഎൻഡിപി ഇന്ത്യ റെസിഡന്റ് റെപ്രസെന്റേറ്റീവ് ഷോകോ നോഡ പറഞ്ഞു.
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയരാൻ പ്രധാൻമന്ത്രി ജൻധൻ യോജന, ആയുഷ്മാൻ ഭാരത് പദ്ധതികൾ കാരണമായെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ മനുഷ്യവികസന സൂചിക സ്ഥിരതയോടെ മുന്നേറുകയാണെന്നും ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നും അവർ കൂട്ടിച്ചേർത്തു.