ജംഷഡ്പുരിനു സമനില
11:32 PM Dec 09, 2019 | Deepika.com
ജംഷഡ്പുര്‍: ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈയിന് എഫ്സി - ജംഷഡ്പുര്‍ എഫ്സി മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ജംഷഡ്പുരിന്റെ ഗ്രൗണ്ടില്‍ ചെന്നൈയിനെ 26-ാം മിനിറ്റില്‍ നെറിജസ് വാല്‍സ്കിസ് മുന്നിലെത്തിച്ചു. ഈ ഗോളില്‍ മത്സരം പൂര്‍ത്തിയാകുമെന്നു തോന്നിയ അവസരത്തില്‍ ചെന്നൈയിനെ ഞെട്ടിച്ചുകൊണ്ട് ഐസക് ജംഷഡ്പുരിന് സമനില നല്കി. പോയിന്റ് നിലയില്‍ ജംഷഡ്പുര്‍ നാലാമതും ചെന്നൈയില്‍ ഒമ്പതാം സ്ഥാനത്തുമാണ്.