ചാന്പ്യൻസ് ലീഗിൽ വന്പൻ ജയങ്ങൾ നേടി നോക്കൗട്ട് ഉറപ്പിച്ച ബയേണ്‍ മ്യൂണിക്കിന് ബുണ്ടസ് ലിഗ ഫുട്ബോളിൽ കാലിടറുന്നു. ബുണ്ടസ് ലിഗയിൽ ബയേണ്‍ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി. ബൊറൂസിയ മോൻചെൻഗ്ലഡ്ബാഷാണ് സ്വന്തം തട്ടകത്തിൽവച്ച് 2-1നു ബയേണിനെ കീഴടക്കിയത്. ഇവാൻ പെരിസിച്ചിന്റെ (49) ഗോളിൽ മുന്നിൽനിന്നശേഷമായിരുന്നു ബയേണിന്റെ തോൽവി. റാമി ബെൻസെബൈനിയാണ് (60, 90+2-പെനൽറ്റി) മോൻചെൻഗ്ലഡ്ബാഷിന്റെ ഗോൾ നേട്ടക്കാരൻ.
മോൻചെൻഗ്ലഡ്ബാഷ് (31 പോയിന്റ്) ഇതോടെ ലീഗിന്റെ തലപ്പത്തെത്തി. ബയേണ്‍ (24) ഏഴാം സ്ഥാനത്താണ്.
ബയേണ്‍ വീണ്ടും വീണു
12:15 AM Dec 09, 2019 | Deepika.com