മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വാശിയേറിയ പോരാട്ടമായ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡ് 2-1ന് സിറ്റിയെ കീഴടക്കി.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിലായിരുന്നു യുണൈറ്റഡിന്റെ ജയം. റാഷ്ഫോഡ് (23-പെനൽറ്റി), ആന്റണി മർത്യാൽ (29) എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോൾ നേട്ടക്കാർ. ലിവർപൂൾ 3-0ന് ബോണ്‍മത്തിനെയും ടോട്ടനം 5-0ന് ബേണ്‍ലിയെ തകർത്തു. എവേ പോരാട്ടത്തിൽ ചെൽസി 1-3ന് എവർട്ടണിനോട് പരാജയപ്പെട്ടു.
മാഞ്ചസ്റ്ററിൽ യുണൈറ്റഡ്
12:15 AM Dec 09, 2019 | Deepika.com