റോം: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ വിവാദ റെഡ്കാർഡിൽ യുവന്റസ് വീണു. ലാസിയോയ്ക്കെതിരായ എവേ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (25) ഗോളിനു മുന്നിൽനിന്ന യുവന്റസ് മൂന്ന് ഗോൾ തിരികെ വാങ്ങി 3-1നു പരാജയപ്പെട്ടു.
സീസണിൽ യുവന്റസിന്റെ ആദ്യ പരാജയമാണ്. 69-ാം മിനിറ്റിൽ മാനുവൽ ലസാരിയെ ഫൗൾ ചെയ്തതിന് പ്രതിരോധ താരം ഹ്വാൻ കൗഡ്രാഡോ വിഎആറിന്റെ സഹായത്തോടെ ചുവപ്പ് കാർഡ് നല്കി. ഫൗളിന് ആദ്യം റഫറി മഞ്ഞക്കാർഡ് ആണ് നല്കിയത്. തോൽവിയോടെ യുവന്റസ് (36 പോയിന്റ്) പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണു.
റെഡ് കാർഡിൽ യുവെ വീണു
12:15 AM Dec 09, 2019 | Deepika.com