സാഗ്: ഇന്ത്യ ഫൈനലിൽ
12:15 AM Dec 09, 2019 | Deepika.com
കാഠ്മണ്ഡു (നേപ്പാൾ): സൗത്ത് ഏഷ്യൻ ഗെയിംസ് ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്ബോളിൽ ഇന്ത്യൻ വനിതകൾ ഇന്ന് ഫൈനലിന് ഇറങ്ങും. ശ്രീലങ്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. പുരുഷ വിഭാഗം ത്രീ ഓണ്‍ ത്രീയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 18-1നു കീഴടക്കി സെമിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ പുരുഷ-വനിതാ ഫൈവ് ഓണ്‍ ഫൈവ് ടീമുകളും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്നാണ് സെമി.