ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ എടികെയ്ക്ക് ഏകപക്ഷീയ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽവച്ച് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എടികെ കീഴടക്കിയത്. ഡേവിഡ് വില്യംസ് (11), റോയ് കൃഷ്ണ (35, 90+4) എന്നിവരായിരുന്നു എടികെയുടെ ഗോൾ നേട്ടക്കാർ.
ലീഗിൽ എടികെയുടെ നാലാം ജയമാണ്. ഏഴ് മത്സരങ്ങളിൽനിന്ന് 14 പോയിന്റോടെ എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ബംഗളൂരു എഫ്സിയാണ് രണ്ടാം സ്ഥാനത്ത്.
എടികെയ്ക്ക് ജയം
11:56 PM Dec 07, 2019 | Deepika.com