മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു ജയം. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ റയൽ 2-0ന് എസ്പാനിയോളിനെ കീഴടക്കി. റാഫേൽ വാർണെ (37), കരിം ബെൻസെമ (79) എന്നിവരായിരുന്നു റയലിന്റെ ഗോൾ നേട്ടക്കാർ. 83-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ റയൽ പത്ത് പോരായി ചുരുങ്ങി.
ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 34 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ബാഴ്സലോണ രണ്ടാമതുണ്ട്.
റയൽ മാഡ്രിഡിനു ജയം
11:56 PM Dec 07, 2019 | Deepika.com