കാഠ്മണ്ഡു (നേപ്പാൾ): 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം സെഞ്ചുറി കടന്നു. ഏകപക്ഷീയമായി മുന്നേറുന്ന ഇന്ത്യ 110 സ്വർണം, 69 വെള്ളി, 35 വെങ്കലം എന്നിങ്ങനെ 214 മെഡലുമായി ഒന്നാമതാണ്.
അഫ്സലിനു വെള്ളി
പുരുഷ വിഭാഗം 800 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. 1:51.25 സെക്കൻഡിലാണ് അഫ്സൽ വെള്ളിയണിഞ്ഞത്. 42 കിലോമീറ്റർ മാരത്തണ്‍ വനിതാ വിഭാഗത്തിൽ ഇന്ത്യക്കായി ജ്യോതി ഗവാത്ത് വെങ്കലവും പുരുഷ വിഭാഗത്തിൽ റഷിപാൽ സിംഗ്, ശ്രേ സിംഗ് എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി. 4x400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യ വെള്ളി നേടി. ജാവലിൻത്രോയിൽ ശിവ്പാൽ സിംഗ് 84.16 മീറ്ററോടെ വെള്ളിയണിഞ്ഞു. വനിതാ 800 മീറ്ററിൽ ലില്ലി ദാസ് ഇന്ത്യക്കായി വെങ്കലം നേടി. മലയാളി താരം പി.യു. ചിത്ര അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
സ്വർണം സെഞ്ചുറി കടന്നു
11:56 PM Dec 07, 2019 | Deepika.com