സ്കൂൾ ഫുട്ബോൾ: കേരളം രണ്ടാമത്
11:56 PM Dec 07, 2019 | Deepika.com
ആൻഡമാൻ: ദേശീയ സ്കൂൾ ഫുട്ബോൾ ആൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ കേരളം റണ്ണേഴ്സ് അപ്പായി. പഞ്ചാബാണ് കേരളത്തെ (1-0 )ഫൈനലിൽ തോൽപ്പിച്ചത്. സെമി ഫൈനലിൽ ഹരിയാനയെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്.