വാഷിംഗ്ടൺ ഡിസി: ലോകബാങ്ക് ചൈനയ്ക്കു വായ്പ നല്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയ്ക്കു ധാരാളം പണമുണ്ടെന്നു പറഞ്ഞ ട്രംപ് പിന്നെന്തിനാണ് വായ്പ നല്കുന്നതെന്നു ട്വിറ്ററിൽ ചോദിച്ചു.
നേരത്തേ, ലോകബാങ്ക് ചൈനയ്ക്കു വായ്പ നല്കുന്നതു തുടരാൻ തീരുമാനിച്ചിരുന്നു. എന്നാൽ വായ്പാ വിഹിതം കുറയ്ക്കും. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപിനു കീഴിൽ ട്രഷറി സെക്രട്ടറിയായിരുന്ന ഡേവിഡ് മാൽപാസ് ആണ് ഇപ്പോൾ ലോകബാങ്ക് മേധാവി.