റിയാദ്: ഇടിക്കൂട്ടിൽ മിന്നൽപ്പിണർ സൃഷ്ടിക്കുന്ന ലോക ഹെവിവെയ്റ്റ് കിരീടത്തിനായുള്ള സൂപ്പർ പോരാട്ടം ഇന്ന്. ബോക്സിംഗ് ലോകം ഉറ്റുനോക്കുന്ന ആന്റണി ജോഷ്വ x ആൻഡി റൂയിസ് ജൂണിയർ രണ്ടാംവട്ട പോരാട്ടം ഇന്ന് റിയാദിലെ ദിരിയാ അരീനയിൽ അരങ്ങേറും. ബ്രിട്ടീഷ് താരമായ ജോഷ്വയുടെ ലക്ഷ്യം ഹെവിവെയ്റ്റ് കിരീടങ്ങൾ തിരിച്ചുപിടിക്കുകയാണ്. എന്നാൽ, മെക്സിക്കൻ താരമായ റൂയിസ് ജൂണിയർ ഇറങ്ങുന്നത് ഹെവിവെയ്റ്റ് കിരീടങ്ങൾ പ്രതിരോധിക്കാനാണ്.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30ന് മത്സരം തുടങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ഇല്ല. ഇരുവരും തമ്മിൽ ജൂണിൽ ന്യൂയോർക്കിൽ നടന്ന ആദ്യ പോരിൽ ജോഷ്വയെ നോക്കൗട്ടിലൂടെ റൂയിസ് അട്ടിമറിച്ചിരുന്നു. അതോടെ ലോക ഹെവിവെയ്റ്റ് കിരീടങ്ങളായ ഡബ്ല്യുബിഎ, ഐബിഎഫ് , ഡബ്ല്യുബിഒ എന്നിവ ജോഷ്വയിൽനിന്ന് റൂയിസ് പിടിച്ചെടുത്തിരുന്നു.
പ്രഫഷണൽ കരിയർ
റൂസിയ് ജോഷ്വ
34 മത്സരം 23
33 ജയം 22
22 നോക്കൗട്ട് ജയം 21
01 തോൽവി 01
റൂയിസ് Vs ജോഷ്വ
12:02 AM Dec 07, 2019 | Deepika.com