ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ സാങ്കൽപ്പിക നോട്ട്ബുക്ക് സെലിബ്രേഷൻ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വിൻഡീസ് ബൗളർ കെസറിക്ക് വില്യംസണിനെതിരേയായിരുന്നു കോഹ്ലിയുടെ സാങ്കൽപ്പിക നോട്ട്ബുക്ക് ആഘോഷം.
കരീബിയർ ട്വന്റി-20 ലീഗിൽ ചാൻഡ് വിക്വാൾട്ടണെ പുറത്താക്കിയശേഷം നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ എഴുതിയാണ് വില്യംസണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതിനുള്ള മറുപടി അടുത്ത മത്സരത്തിൽ വാൾട്ടൺ, വെടിക്കെട്ട് ബാറ്റിംഗിനിടെ ബാറ്റിൽ നോട്ട് എടുത്തുന്ന ആംഗ്യം കാണിച്ച് നല്‍കിയിരുന്നു. സമാന രീതിയിൽ കോഹ്ലിയും ഇന്നലെ ബാറ്റിൽ സാങ്കൽപ്പിക നോട്ടെഴുതി. വില്യംസണിന്റെ 3.4 ഓവറിൽ 60 റണ്‍സ് ആണ് ഇന്ത്യ ഇന്നലെ അടിച്ചെടുത്തത്.
ഇതോടെ രാജ്യാന്തര ട്വന്റി-20യിൽ റണ്‍ വേട്ടയിൽ മുന്നിലുള്ള രോഹിത് ശർമയുമായുള്ള വ്യത്യാസം വെറും മൂന്ന് റണ്‍സ് ആയും കോഹ്ലി കുറച്ചു. രോഹിത്തിന് 2547ഉം കോഹ്ലിക്ക് 2544ഉം റണ്‍സ് ആണുള്ളത്. രോഹിത് 102ഉം കോഹ്ലി 73 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്.
കോഹ്ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷൻ
12:02 AM Dec 07, 2019 | Deepika.com