ഇതിഹാസ ഫുട്ബോളർ പെലെ ബ്രസീലിനായി അവസാന മത്സരത്തിൽ ഇറങ്ങിയപ്പോൾ അണിഞ്ഞ ജഴ്സി 23.71 ലക്ഷം രൂപയ്ക്ക് (30,000 യൂറോ) ഇറ്റലിയിൽ നടന്ന ലേലത്തിൽ പോയി.
1971 ജൂലൈയിൽ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ യുഗോസ്ലാവിയയ്ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു പെലെ ബ്രസീലിനായി അവസാനമായി ബൂട്ട് കെട്ടിയത്. എഴുപത്തൊന്പതുകാരനായ പെലെ ബ്രസീലിനായി 92 മത്സരങ്ങളിൽനിന്ന് 77 ഗോൾ നേടിയിട്ടുണ്ട്. ബ്രസീലിനായി മൂന്ന് ലോകകപ്പ് സ്വന്തമാക്കിയ താരവുമാണ്.
ഇറ്റാലിയൻ മുൻ സൈക്ലിംഗ് സ്റ്റാർ ഫൗസ്റ്റോ കോപ്പി (19.75 ലക്ഷം രൂപ), മുൻ ഡിഫൻഡർ ലൂസിയാനോ (7.42 ലക്ഷം), നാപ്പോളിക്കായി അർജന്റൈൻ ഇതിഹാസം ഡിയേഗോ മാറഡോണ അണിഞ്ഞ (5.93 ലക്ഷം) ജഴ്സി എന്നിവയും ലേലത്തിൽ പോയി.
പെലെയുടെ ജഴ്സിക്ക് 23 ലക്ഷം രൂപ
12:02 AM Dec 07, 2019 | Deepika.com