തെലുങ്കാന വെടിവയ്പ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. ഇക്കാര്യത്തിൽ പോലീസ് നൽകുന്ന വിശദീകരണം തൃപ്തികരമല്ല. ഏറ്റുമുട്ടൽ യഥാർഥത്തിൽ ഉണ്ടായതാണോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നു സംശയമുണ്ട്.
പി. ചിദംബരം, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി
നീതി ലഭ്യമാക്കുന്നത് പകരം വീട്ടലിലൂടെയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിചാരണയില്ലാതെ കൊല്ലുന്നത് പ്രശ്നങ്ങളുടെ പരിഹാരമല്ല. പോലീസ് വേട്ടയാണ് നടന്നത്. എങ്ങനെയാണ് ഒരു രാജ്യം അവിടുത്തെ പൗരന്മാരുടെ ജീവനും അന്തസിനും സംരക്ഷണം നൽകുന്നത് എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാനമെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
സീതാറാം യെച്ചൂരി, സിപിഎം ജനറൽ സെക്രട്ടറി
ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണ്. അടുത്തകാലത്ത് ഉണ്ടായ മാനഭംഗ കേസുകളിൽ അത് ഉന്നാവോയിലേതാണെങ്കിലും ഹൈദരാബാദിലേതാണെങ്കിലും ജനങ്ങൾ വളരെ രോഷത്തിലാണ്.
അരവിന്ദ് കേജരിവാൾ, ഡൽഹി മുഖ്യമന്ത്രി
ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നിയമവാഴ്ചയുള്ള സമൂഹത്തിൽ അംഗീകരിക്കാനാവാത്തതാണ്. തെലുങ്കാന സംഭവത്തിൽ പ്രതികളുടെ കൈയിൽ ആയുധമുണ്ടായിരുന്നെങ്കിൽ വെടിവച്ചതിനു പോലീസിനു ന്യായീകരണമുണ്ടാകും. അതുകൊണ്ട് സംഭവത്തെ അപലപിക്കേണ്ട കാര്യമില്ല.
ശശി തരൂർ, കോണ്‍ഗ്രസ് എംപി
ഭയാനകമായ കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കൊല്ലണമെന്നു തോന്നുന്നവരെയെല്ലാം അങ്ങനെ കൊല്ലാനാവില്ല. ഇത്തരത്തിൽ നിയമം കൈയിലെടുക്കാനാവില്ല. കേസിൽ കോടതി ഇവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണ് വേണ്ടത്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കുന്നതിനു മുന്‍പ് അവരെ വെടിവെച്ചു കൊലപ്പെടുത്താനാണെങ്കിൽ, കോടതികളും നിയമവും എന്തിനാണെന്നും മേനക ഗാന്ധി ചോദിച്ചു.
മേനക ഗാന്ധി, മുൻ കേന്ദ്രമന്ത്രി
തെലുങ്കാന പോലീസ് ഉത്തർപ്രദേശ് പോലീസിനു മാതൃകയാണ്. തെലുങ്കാന പോലീസിനെ കണ്ട് പഠിക്കാൻ യുപി പോലീസ് തയാറാകണം.
മായാവതി, ബിഎസ്പി അധ്യക്ഷ
പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ പോലീസ് വെടിവയ്ക്കും. അതിനാണ് അവർക്ക് ആയുധം നൽകിയിരിക്കുന്നത്. പോലീസിന്റെ കൈയിൽ തോക്കുള്ളത് കാണാനല്ലെന്നും പാർലമെന്റിലെ ശൂന്യവേളയിൽ എംപി പറഞ്ഞു.
മീനാക്ഷി ലേഖി,ബിജെപി എംപി
മാനഭംഗ കേസുകളിൽ പ്രതികളെ 10-15 ദിവസത്തിനുള്ളിൽ വെടിവെച്ചു കൊല്ലുന്നത് നിയമപരമാക്കണം. ഇരകളാക്കപ്പെടുന്നവരുടെ ആത്മാക്കൾക്ക് സമാധാനം ലഭിക്കണം. അവരുടെ കുടുംബത്തിനും സമാധാനമുണ്ടാകണം.
ലോകേത് ചാറ്റർജി, ബിജെപി എംപി
മഹത്തായ കാര്യമാണ് പോലീസ് ചെയ്തത്. ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു.
സൈന നെഹ്വാൾ, ബാറ്റ്മിന്റണ്‍ താരം
ഇത്തരത്തിലുള്ള പോലീസ് നടപടികളിലൂടെ ഭാവിയിൽ മാനഭംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പ് വരുത്താമോ? സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാതെ ഇത്തരം കുറ്റവാളികൾ എല്ലാവർക്കും ഇതേ രീതിയിൽ ശിക്ഷ ഏർപ്പെടുത്താനാകുമോ?
ജ്വാല ഗുട്ട, ബാറ്റ്മിന്റണ്‍ താരം
എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചു തന്നു. ഭാവിയിൽ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ ആർക്കും ധൈര്യം വരരുത്.
ഹർഭജൻ സിംഗ്, ക്രിക്കറ്റ് താരം