കൊപ്പം: നടുവട്ടംഗവ.ജനതഹയർസെക്കൻഡറി സ്കൂളിൽ ഒന്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയായ ’നവപ്രഭ’ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ഇന്ദിരാദേവി നിർവഹിച്ചു. പിടിഎ പ്രസിഡന്റ്് എം.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ടി.എം.വിക്രമൻ, ജയകൃഷ്ണൻ സംസാരിച്ചു.