ന്യൂഡൽഹി: ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ പി. ചിദംബരം ജാമ്യ വ്യവസ്ഥകൾ തെറ്റിച്ചെന്ന കുറ്റപ്പെടുത്തലുമായി ബിജെപി. ചിദംബരം ആദ്യ ദിവസം തന്നെ ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു.
പൊതുവായ് പ്രസ്താവനകൾ നടത്തരുതെന്ന് കോടതി പ്രത്യേകം നിർദേശിച്ചിട്ടുള്ളതാണ്. ഒരു മന്ത്രിയെന്ന നിലയിൽ ചിദംബരത്തിന്റെ വഴികളെന്തായിരുന്നു എന്നു വ്യക്തമാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കാഷ്മീർ നീറിപ്പുകയുകയായിരുന്നു. ഇപ്പോൾ കാഷ്മീർ പുരോഗതിയുടെ പാതയിലാണെന്നും ജാവഡേക്കർ പറഞ്ഞു.