വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഭീഷണി നേരിടാനായി പതിന്നാലായിരും സൈനികരെക്കൂടി ഗൾഫിലേക്ക് അയയ്ക്കാൻ യുഎസ് തയാറെടുക്കുന്നു. കൂടുതൽ യുദ്ധക്കപ്പലുകളും അയയ്ക്കും. ഈ മാസം തന്നെ ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനം എടുക്കുമെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ റിപ്പോർട്ടിൽ കഴന്പില്ലെന്നു പെന്റഗൺ പ്രതികരിച്ചു.