ചെന്നൈ: തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റ് ബി.ടി. അരശകുമാർ ഡിഎംകെയിൽ ചേർന്നു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു അരശകുമാർ ഡിഎംകെ അംഗത്വമെടുത്തത്.