വാഷിംഗ്ടൺ ഡിസി: സ്വന്തം കുഞ്ഞിനെ 2000 ഡോളറിനു വിറ്റ അമ്മ യുഎസിൽ അറസ്റ്റിലായി. മരിയ ഡൊമിംഗോ പെരസ് എന്ന മുപ്പത്തൊന്നുകാരിയെക്കുറിച്ച് ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ വാങ്ങിച്ച ദന്പതികളെയും പോലീസ് അറസ്റ്റ് ചെയ്തു. മരിയയ്ക്ക് മറ്റു നാലു കുട്ടികൾ കൂടിയുണ്ട്. എല്ലാ കുട്ടികളെയും സംരക്ഷണകേന്ദ്രത്തിലാക്കി.