ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ്: ഇ​​ന്ന് 17 ഫൈ​​ന​​ൽ

12:10 AM Dec 05, 2019 | Deepika.com
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ന് 17 ഫൈ​​ന​​ലു​​ക​​ൾ അ​​ര​​ങ്ങേ​​റും. മീ​​റ്റി​​ന്‍റെ ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഹീ​​റ്റ്സ്, യോ​​ഗ്യ​​താ റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന​​ട​​ന്ന​​ത്. ഇ​​ന്ന് രാ​​വി​​ലെ ഒ​​ന്പ​​തി​​ന് അ​​ണ്ട​​ർ 17 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 5000 മീ​​റ്റ​​ർ റേ​​സ് വാ​​ക്കിം​​ഗാ​​ണ് മീ​​റ്റി​​ലെ ആ​​ദ്യ ഫൈ​​ന​​ൽ. തു​​ട​​ർ​​ന്ന് അ​​ണ്ട​​ർ 14 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഷോ​​ട്ട് പു​​ട്ട് (നാ​​ല് കി​​ലോ) ഫൈ​​ന​​ൽ ന​​ട​​ക്കും. സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 14 ആ​​ണ്‍​കു​​ട്ടി​​ക​​ളും 19 പെ​​ണ്‍​കു​​ട്ടി​​ക​​ളും ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 34 ആ​​ൺകു​​ട്ടി​​ക​​ളും 32 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 99 അം​​ഗ​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​നു​​ള്ള​​ത്.

വേ​​ഗ​​താ​​ര​​ങ്ങ​​ളെ ഇ​​ന്ന​​റി​​യാം

മീ​​റ്റി​​ലെ വേ​​ഗ​​മേ​​റി​​യ താ​​ര​​ങ്ങ​​ളെ നി​​ശ്ച​​യി​​ക്കു​​ന്ന 100 മീ​​റ്റ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളും ഇ​​ന്ന് ന​​ട​​ക്കും. സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും 100 മീ​​റ്റ​​ർ സെ​​മി​​ഫൈ​​ന​​ൽ, ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ ഇ​​ന്നാ​​ണ്. 400, 1500 മീ​​റ്റ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളും ഇ​​ന്നു നടക്കും.