രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സർ എന്ന അപൂർവ നേട്ടത്തിലേക്ക് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് വെറും ഒരു സിക്സിന്റെ അകലം മാത്രം. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ക്രിക്കറ്റിൽനിന്നായി 399 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 400 സിക്സിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാകും രോഹിത്, ലോകത്തിലെ മൂന്നാമനും. പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദി (476), വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (534) എന്നിവരാണ് 400 സിക്സർ ക്ലബ്ബ് കടന്ന മറ്റ് രണ്ട് താരങ്ങൾ.
ടെസ്റ്റിൽ 52ഉം ഏകദിനത്തിൽ 232ഉം ട്വന്റി-20യിൽ 115ഉം സിക്സ് ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് പറത്തിയിട്ടുണ്ട്. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മൂന്ന് മത്സര ട്വന്റി-20 പരന്പര നാളെ തുടങ്ങാനിരിക്കേ രോഹിത് 400 കടക്കുമെന്ന് ഏകദേശം ഉറപ്പാണ്.
400 സിക്സിലേക്ക് ഒരെണ്ണംകൂടി
12:10 AM Dec 05, 2019 | Deepika.com