പൂന: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷ എഫ്സിയെ കീഴടക്കി. 37-ാം മിനിറ്റിൽ ജുവാനൻ ആയിരുന്നു ബംഗളൂരുവിന്റെ ജയം കുറിച്ച ഗോൾ നേടിയത്. തുടർച്ചയായ ആറ് സമനിലകൾക്കുശേഷമാണ് ഐഎസ്എലിൽ ഒരു ജയമുണ്ടായത്.
തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും എത്തി. ഏഴ് മത്സരങ്ങളിൽനിന്ന് 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്. ആറ് മത്സരങ്ങളിൽനിന്ന് 11 പോയിന്റ് വീതമുള്ള എടികെ, ജംഷഡ്പുർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ബംഗളൂരുവിനു ജയം
12:10 AM Dec 05, 2019 | Deepika.com