![അധീറിന്റെ മാപ്പിനായി ലോക്സഭയിൽ ഭരണപക്ഷ ബഹളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773962/full.jpg)
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെ നിർബലഎന്നു വിളിച്ച കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ ഭരണപക്ഷ ബഹളം. അതിനുപുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നുഴഞ്ഞു കയറ്റക്കാർ ആണെന്ന അധീർ രഞ്ജന്റെ പ്രയോഗത്തിലും ഭരണപക്ഷം പ്രകോപിതരായി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കി.
സഭയിൽ ഇന്നലെ ശൂന്യവേളയുടെ തുടക്കത്തിൽ രാജ്യത്ത് അതിരൂക്ഷമായി കുതിച്ചുയരുന്ന ഉള്ളി (സവാള) വിലയെക്കുറിച്ച് സംസാരിക്കാൻ അധീർ രഞ്ജൻ എഴുന്നേറ്റ ഉടൻ തന്നെ ഭരണ പക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. രാജ്യത്ത് ഉള്ളി ഉൾപ്പടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസും മുസ്ലിം ലീഗും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു എങ്കിലും സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് അധീർ രഞ്ജൻ ചൗധരി ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്.